Politics

ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണം : പോലീസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചു വി ഡി സതീശൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളിൽ പോലീസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടും പരാതിക്കാരിയെ ഉപേക്ഷിച്ചു പോയത് മോശമായി പോയെന്ന് അദ്ദേഹം പ്രതികരിച്ചു. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന മുഖ്യമന്ത്രി ഇതിനു കൂട്ട് നിൽക്കുന്നത് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോനെ മുറിയിൽ അടച്ചുപൂട്ടി. അവർ പോലീസിനെ വിളിക്കുകയും പോലീസ് എത്തുകയും ചെയ്തു.

എന്നിട്ട് പോലീസ് എന്താണ് ചെയ്തത്. ബിന്ദു മേനോന് എന്താണ് പറ്റിയത്, അവരെ ആരെങ്കിലും ആക്രമിച്ചോ, അവർക്ക് പരിക്കേറ്റോ ഇതൊന്നും അന്വേഷിക്കുകയോ അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താനോ പോലീസ് ശ്രമിച്ചില്ല. ഏത് സ്ത്രീക്കാണ് ഈ പോലീസിനെ കൊണ്ട് സുരക്ഷ കിട്ടുന്നത്. പരാതിക്കാരിയായ സ്ത്രീയെ പോലീസ് ഉപേക്ഷിച്ച് പോകുകയാണ്. ഇത് എന്തൊരു പരിതാപകരമായ അവസ്ഥയാണെന്നും ഇത് എന്തൊരു മന്ത്രിസഭയാണെന്നും വി.ഡി. സതീശൻ ചോദിച്ചു. ഇവർക്ക് നാണമില്ലെങ്കിലും കേൾക്കുന്നവർക്ക് നാണമായിട്ട് വയ്യെന്നും അദ്ദേഹം പരിഹസിച്ചു.

ഈ വിഷയത്തിൽ മുഖ്യമന്ത്രി എന്ത് പറയുന്നു എന്ത് നടപടി സ്വീകരിക്കുന്നു എന്നറിയാൻ കാത്തിരിക്കുകയാണ്. ഒരാൾ എത്ര പേരെ പ്രണയിക്കുന്നു എത്രപേരുമായി ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും തങ്ങൾ ഇടപ്പെടുന്നില്ല. പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്. ഒരു സ്ത്രീയെ മന്ത്രിയുടെ നിർദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്. പോലീസ് നിലപാട് പരിതാപകരമാണ്. സതീശൻ പറഞ്ഞു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...