Technology

ഉപഭോക്താക്കളുടെ സംസാരം റെക്കോർഡ് ചെയ്തു; നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി ഗൂഗിൾ

കാലിഫോർണിയ: സ്വകാര്യതാ ലംഘന കേസിൽ 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ. കമ്പനിയുടെ വോയ്‌സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റെക്കോർഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ള കേസിലാണ് ഗൂഗിളിന്റെ നടപടി. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഒരു ക്ലാസ് ആക്ഷൻ കേസിൽ, ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ആരുടെയും അനുമതിയില്ലാതെ ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡ് ചെയ്തെന്നാണ പരാതിക്കാർ ആരോപിച്ചത്.സാധാരണയായി, ഉപയോക്താവ് 'ഹേ ഗൂഗിൾ' അല്ലെങ്കിൽ 'ഓകെ ഗൂഗിൾ' പോലുള്ള വാക്കുകൾ പറയുമ്പോഴോ ഒരു ബട്ടൺ സ്വമേധയാ അമർത്തുമ്പോഴോ മാത്രമേ ഗൂഗിൾ അസിസ്റ്റന്റ് ഓണാകുകയുള്ളൂ. എന്നാൽ ഗൂഗിളിന്റെ സ്‍മാർട്ട്‌ഫോണുകൾ, ഹോം സ്പീക്കറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, വയർലെസ് ഇയർഫോണുകൾ തുടങ്ങിയവ ഈ വാക്കുകൾ ഉപയോഗിക്കാത്തപ്പോഴും ആക്ടീവാകുന്നുണ്ടെന്ന് കേസ് അവകാശപ്പെടുന്നത്. ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജില്ലാ ജഡ്‍ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽ നിന്ന് ഈ ഒത്തുതീർപ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...