Election 2026

യുഡിഎഫ് 95, എൽഡിഫ് 44, എൻഡിഎ 1, നേമത്ത് രാജീവ് ചന്ദ്ര ശേഖർ മുന്നിൽ

തിരുവനന്തപുരം : നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു. ധർമ്മടത്ത് നാലാം റൗണ്ട് വോട്ട് എണ്ണുമ്പോഴും പിണറായി വിജയൻ പിന്നിൽ, ലീഡ് ഉയർത്തി വിഡി സതീശൻ, തൃക്കരിപ്പൂരിൽ എൽഡിഎഫിൻ്റെ വിപിപി മുസ്തഫ മുന്നിൽ, അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാൻ മുന്നിൽ.

ചിറയൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പിന്നിൽ, വൈപ്പിനിൽ എൽഡിഎഫിൻ്റെ എം ബി ഷൈനി മുന്നിൽ, ചങ്ങനാശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോബ് മൈക്കിൾ മുന്നിൽ, തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആൻ്റണി മുന്നിൽ.

എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ മുന്നിൽ, തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മുന്നിൽ, ഇരവിപുരത്ത് സിറ്റിങ് എംഎൽഎ എം നൗഷാദ് പിന്നിൽ. ആർ എസ് പിയുടെ വിഷ്ണു മോഹൻ മുന്നിൽ.

ചവറയിൽ യുഡിഎഫിൻ്റെ ഷിബു ബേബി ജോൺ മുന്നിൽ

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...