Election 2026

തൃത്താലയിൽ വിടി ബൽറാം മുന്നിൽ, ഫേസ്ബുക്കിൽ കം ബാക്ക് പോസ്റ്റ് പങ്കുവച്ച് വി ടി ബൽറാം

പാലക്കാട്: വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തൃത്താലയിൽ വിടി ബൽറാം മുന്നിൽ. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വി ടി ബൽറാം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. `കം ബാക്ക്, താങ്ക്യു തൃത്താല' എന്നായിരുന്നു പോസ്റ്റ്. ഒപ്പം എം. ബി രാജേഷിന്‍റെ മുന്നിൽ നിന്നുള്ള സെൽഫിയും പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ വോട്ട് എണ്ണിത്തീരും മുൻപ് തോൽവി സമ്മതിച്ച് ബൽറാം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

എന്നാൽ, ഇക്കുറി വോട്ടെണ്ണൽ നാലാം റൗണ്ട് പൂർത്തിയായപ്പോൾ തന്നെ ബൽറാം ഫേസ്ബുക്കിൽ കം ബാക്ക് പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. സെൽഫിയിൽ എംബി രാജേഷ് കണക്കുകൂട്ടുന്നതും കാണാൻ കഴിയും.

കഴിഞ്ഞ തവണ എം ബി രാജേഷ് പിടിച്ചെടുത്ത തൃത്താലയിലാണ് ഇത്തവണ വിടി ബൽറാം ലീഡ് ചെയ്യുന്നത്. എൽഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും തൃത്താലയിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടൽ.

മന്ത്രി എം ബി രാജേഷും മുൻ എംഎൽഎ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടമാണ് തൃത്താലയിൽ ഉണ്ടായിരുന്നത്.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...