Election 2026

സ്വന്തം പഞ്ചായത്തിലെ ജനങ്ങളുടെ വിശ്വാസം പോലും നേടിയെടുക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണം : അബ്‌ദുൽ റഷീദ്

കണ്ണൂർ : ധർമ്മടം മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദ്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായിട്ടും ഒരു ഘട്ടത്തിൽ പോലും കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ലീഡ് നേടാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് രാഷ്ട്രീയപരമായ പരാജയമാണെന്ന് റഷീദ് ആരോപിച്ചു.

പിണറായി വിജയന്‍റെ സ്വന്തം വീടിരിക്കുന്ന വേങ്ങാട് പഞ്ചായത്തിൽ പോലും യുഡിഎഫ് ലീഡ് പിടിച്ചു.

സ്വന്തം പഞ്ചായത്തിലെ ജനങ്ങളുടെ വിശ്വാസം പോലും നേടിയെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അദ്ദേഹം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഒരു സാഹചര്യത്തിൽ പിണറായി വിജയൻ എന്തിനാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് അദ്ദേഹം തുറന്നു പറയണമെന്നും റഷീദ് കൂട്ടിച്ചേർത്തു.

യുഡിഎഫ് പ്രവർത്തകർക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള ഇടങ്ങളിലെല്ലാം വോട്ടർമാർ തങ്ങളെ പിന്തുണച്ചിട്ടുണ്ടെന്ന് റഷീദ് ചൂണ്ടിക്കാട്ടി.

യുഡിഎഫിന്‍റെ പോസ്റ്ററുകൾ നശിപ്പിക്കുകയും സ്ഥാനാർത്ഥിയുടെ പര്യടനം തടയുകയും ചെയ്ത പരളശ്ശേരി, ധർമ്മടം, പിണറായി പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനി എണ്ണാനുള്ളതെന്നും അവിടെയും അട്ടിമറി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ അവസാന ആറു ദിവസങ്ങളിൽ വോട്ട് മറിക്കാൻ ശ്രമം നടന്നിട്ടും നിലവിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നത് രാഷ്ട്രീയപരമായി യുഡിഎഫിന്റെ വിജയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...