Election 2026

യുഡിഎഫ് മുന്നേറുന്നതിനിടെ രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കു വച്ച് പിഎംഎ സലാം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുരോഗമിക്കുന്നതിനിടെ ആത്മവിശ്വാസം പ്രകടമാക്കി മുസ്‌ലിം ലീഗ്. രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഗ്രാഫിക് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. നമ്മൾ തൂക്കിയെന്നും അദ്ദേഹം കുറിച്ചു.

യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തുമെന്ന ഫല സൂചനകൾക്കിടെയാണ് സലാമിന്‍റെ പോസ്റ്റ്. നിലവിലെ കണക്കുകൾ പ്രകാരം മുസ്‌ലിംലീഗ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും സീറ്റുകൾ നേടുമെന്ന സൂചനയാണ് ലഭിക്കുന്നത്. 26 സീറ്റുകളിൽ മത്സരിച്ച ലീഗ് 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

യുഡിഎഫ് അധികാരത്തിലേറിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽകൂടിയാണ് സലാമിന്‍റെ പോസ്റ്റ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...