Election 2026

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയ്ക്ക് വിജയം.

കാഞ്ഞിരപ്പള്ളി : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയ്ക്ക് വിജയം. 56345 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എൻ. ജയരാജ് 50683 വോട്ടുകളും ബിജെപി സ്ഥാനാർഥി ജോർജ് കുര്യൻ 26760 വോട്ടുകളും നേടി.

കാഞ്ഞിരപ്പള്ളി കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും, കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും ഈ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്.

പാരമ്പര്യമായി യുഡിഎഫ് ചായ്‌വുള്ള മണ്ഡലമാണെങ്കിലും കൃത്യമായ ഇടവേളകളിൽ തിരുത്തലുകൾ നടത്താൻ കാഞ്ഞിരപ്പള്ളി മടിക്കാറില്ല എന്ന് മുൻ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്.

ന്യൂനപക്ഷ ക്രൈസ്തവ വോട്ടുകൾ പ്രതിഫലിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എൻ. ജയരാജ് 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഹാട്രിക് ജയം നേടിയിരുന്നു. കഴിഞ്ഞ മൂന്ന് നിയസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് തേരോട്ടമാണ് കാഞ്ഞിരപ്പള്ളിയിൽ കണ്ടതെങ്കിൽ 2006-ൽ അൽഫോൻസ് കണ്ണന്താനം ഇടത് സ്വതന്ത്രനായി ജയിച്ച ചരിത്രവും കാഞ്ഞിരപ്പള്ളിക്കുണ്ട്.

സാമുദായിക ഘടകങ്ങളും, വികസനം, പ്രധാന വ്യാപാരമായ റബ്ബറിന്റെ താങ്ങു വിലയും കർഷകർക്കുള്ള സർക്കാർ സഹായങ്ങൾ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ തുടങ്ങിയവ ഇത്തവണ മണ്ഡലത്തിൽ ചർച്ചാവിഷയമായിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...