Election 2026

ഒ ബാലഗോപാലിന് ശേഷം തിരുവനന്തപുരത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറന്നു, നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു

തിരുവനന്തപുരം : അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു. 3500 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്.

ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് നേമം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയായിരുന്നു ഇവിടെ ലീഡ് ചെയ്തത്. പിന്നീട് യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ മുന്നിട്ട് നിന്നെങ്കിലും അവസാന റൌണ്ടിലേക്ക് കടക്കുമ്പോ രാജീവ് ചന്ദ്രശേഖർ കുതിക്കുന്നതായിരുന്നു കാഴ്ച.

ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിജെപി നേമത്ത് ഇറങ്ങിയത്.

ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുൻപ് തന്നെ രാജീവ് ചന്ദ്രശേഖർ തൻ്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച് മണ്ഡലത്തിലിറങ്ങി. ആ പ്രവർത്തനങ്ങളെല്ലാം ഫലം കണ്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...