Election 2026 Results

തിരുവനന്തപുരത്ത് മൂന്ന് മുന്നണികളുടെയും വിജയം, യുഡിഎഫിന് മുൻ‌തൂക്കം

ചിറയിൻകീഴിൽ രമ്യയ് ഹരിദാസിന് വിജയം

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് വിജയം. 1422 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയിച്ചത്. വിജയിച്ച സ്ഥാനാർഥിക്ക് 56833 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി മനോജ് എടമന 55411 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി 32920 വോട്ടുകളും നേടി.

വട്ടിയൂർക്കാവ് കണ്ടത് ത്രികോണ മത്സരം പക്ഷെ ഒടുവിൽ കെ മുരളീധരന് ജയം

കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ആവേശ ജയം.

രാജീവ് ചന്ദ്രശേഖർ ഇനി നേമത്തിനൊപ്പം

നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം.

യുഡിഎഫ് തരംഗത്തിൽ ഒ എസ് അംബികയെ കൈ വിടാതെ ആറ്റിങ്ങൽ

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ഒ എസ് അംബികയ്ക്ക് വിജയം. 13375 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അംബിക വിജയിച്ചത്. പ്രധാന എതിരാളികളായ ബിജെപി സ്ഥാനാര്‍ഥി പി സുധീർ 45788 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് ഭദ്രൻ 41372 വോട്ടുകളും നേടി.

പാറശ്ശാലയിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി സി കെ ഹരീന്ദ്രൻ

പാറശ്ശാല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന് വിജയം. 15013 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഹരീന്ദ്രന് 69149 വോട്ടുകൾ ആണ് ലഭിച്ചത്. കോൺ​ഗ്രസിലെ നെയ്യാറ്റിൻകര സനൽ 54136 വോട്ടുകളും ബിജെപിയുടെ ​ഗിരീഷ് നെയ്യാർ 29919 വോട്ടുകളും നേടി. 

അരുവിക്കരയിലും എൽഡിഎഫിന് ജയം

അരുവിക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി ജി സ്റ്റീഫന് വിജയം. 2843 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. 61907 വോട്ടുകളാണ് സ്റ്റീഫന് ലഭിച്ചത്. പ്രധാന എതിരാളികളായ കോൺ​ഗ്രസിന്റെ വി എസ് ശിവകുമാറിന് 59064 വോട്ടുകളും എൻഡിഎയുടെ വിവേക് ​ഗോപന് 23760 വോട്ടുകളും ലഭിച്ചു.

നെടുമങ്ങാടും എൽഡിഫിനൊപ്പം, ജി ആർ അനിൽ വിജയിച്ചു

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ജി ആർ അനിലിന് വിജയം. 21583 ഭൂരിപക്ഷം നേടിയാണ് അനിൽ വിജയിച്ചത്. 69206 വോട്ടുകളാണ് അദ്ദേഹം നേടിയത്. യുഡിഎഫിന്റെ മീനാങ്കൽ കുമാർ 47623 വോട്ടും ബിജെപിയുടെ യുവ് രാജ് ​ഗോകുൽ 38999 വോട്ടുകളും നേടി.

നെയ്യാറ്റിൻകരയിൽ എൻ ശക്തന് വിജയം

നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ഥി എൻ ശക്തന് വിജയം. 6966 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളിയായിരുന്ന എൽഡിഎഫിന്റെ അൻസലൻ 51794 വോട്ടും ബിജെപിയുടെ ചെങ്കൽ രാജശേഖരൻ 21858 വോട്ടും നേടി.

കഴക്കൂട്ടത്ത് ബിജെപിയുടെ അഭിമാനം വി മുരളീധരൻ

കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. 167 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം. എൽഡിഎഫും എൻഡിഎയും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് പ്രചാരണവേളയില്‍ കാണാൻ കഴിഞ്ഞത്.


എൽഡിഎഫിനെ വർക്കല കൈവിട്ടില്ല, വി ജോയ് ജയിച്ചു

വർക്കല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി വി ജോയിക്ക് വിജയം. 2050 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളികളായ കോൺ​ഗ്രസ് സ്ഥാനാര്‍ഥി വർക്കല കഹാറിന് 53315 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി സ്മിത സുന്ദരേശൻ 27400 വോട്ടുകളും നേടി.

'കരമന'കൾ കൺഫ്യൂഷനിൽ ആക്കിയപ്പോഴും തിരുവനന്തപുരം സെൻട്രൽ യുഡിഎഫിന് തന്നെ

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിപി ജോണിന് വിജയം. ത്രികോണ പോരാട്ടം കണ്ട പോരാട്ടത്തില്‍ 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സ്ഥാനാര്‍ഥി വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും നേടി.

കോവളം ഇത്തവണ യുഡിഎഫിനൊപ്പം

കോവളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി എം വിൻസന്റിന് വിജയം. 32709) ഭൂരിപക്ഷം നേടിയാണ് വിൻസന്റ് വിജയിച്ചത്. 79661 വോട്ടുകളാണ് അദ്ദേഹം നേടിയത്. എൽഡിഎഫിന്റെ ഭഗത് റൂഫസ് 46952 വോട്ടും ബിജെപിയുടെ കോവളം ടി സുരേഷ് 25380 നേടി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...