Election 2026 Results

ആലപ്പുഴയിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം, കേരളാ കോൺഗ്രസിന് ഒരു സീറ്റ്

ആലപ്പുഴയിൽ എ.ഡി. തോമസിന് വിജയം

ആലപ്പുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.ഡി. തോമസിന് വിജയം. 81065 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എ.ഡി. തോമസ് വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ 60050 വോട്ടുകളും, ബിജെപി സ്ഥാനാർഥി എം.ജെ. ജോബ് 15373 വോട്ടുകളും നേടി.

മാവേലിക്കര എം.എസ് അരുൺ കുമാറിന്

മാവേലിക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാറിന് വിജയം. 61021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി അരുൺ കുമാർ വിജയിച്ചത്. പ്രധാന എതിരാളികളായ യു‍ഡിഎഫ് സ്ഥാനാർത്ഥി മുത്താര രാജ് 46730 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. അജിമോൻ 21117 വോട്ടുകളും നേടി.

എൽഡിഎഫ് വിട്ടെങ്കിലും ജി സുധാകരന് അമ്പലപ്പുഴയിൽ വിജയം

അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ ജി. സുധാകരന് വിജയം. 69511 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 43548 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുൺ അനിരുദ്ധൻ 14795 വോട്ടുകളും നേടി.

യു പ്രതിഭയെ തോല്പിച്ച് എം. ലിജു

കായംകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന് വിജയം. 76651 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും, ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16973 വോട്ടുകളും നേടി.

കുട്ടനാട്ടിൽ റെജി ചെറിയാന് ജയം

കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് വിജയം. 56594 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റെജി ചെറിയാൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ് 35994 വോട്ടുകളും ബിജെപി സ്ഥാനാർഥി 16932 വോട്ടുകളും നേടി.

അരൂരിന്റെ ഷാനിമോൾ ഉസ്മാൻ

അരൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് വിജയം. 74469 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചത്.

യു പ്രതിഭയെ തോല്പിച്ച് എം. ലിജു

കായംകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന് വിജയം. 76651 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും, ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16973 വോട്ടുകളും നേടി.

വീണ ജോര്‍ജിനെ തകർത്ത് യുഡിഎഫിന്റെ അബിൻ വർക്കി

ആറന്‍മുള നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. ആരോഗ്യമന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ വീണ ജോര്‍ജിനെ യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ അട്ടിമറിച്ചു. 18985 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബിന്‍റെ വിജയം.

ഹരിപ്പാടിൽ പാടു പെടാതെ ജയിച്ചു കയറി രമേശ് ചെന്നിത്തല

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി. പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.

കോന്നിയിൽ ത്രികോണ മത്സരം,അവസാനം ഭാഗ്യം തുണച്ചത് കെ യു ജനീഷിനെ

ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച കോന്നി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന് ആവേശകരമായ വിജയം. 1838 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാറിന് 60380 വോട്ടുകളും പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പിൽ 58542 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ടിപി സുന്ദരേശൻ 15278 വോട്ടുകളും നേടി.

ചേർത്തല വിട്ടുകൊടുക്കാതെ എൽഡിഎഫ്

ചേർത്തല നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിന് വിജയം. 83216 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രസാദ്. വിജയിച്ചത്. പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആർ. രാജേന്ദ്ര പ്രസാദ് 68727 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി അഡ്വ. ടി.പി. അനന്തരാജ് 17997 വോട്ടുകളും നേടി. ചേര്‍ത്തലയില്‍ നിന്ന് കൃഷി മന്ത്രി പി പ്രസാദ് വീണ്ടും ജനവിധി തേടിയപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കെ ആര്‍ രാജേന്ദ്ര പ്രസാദായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

തിരുവല്ല വർഗീസ് മാമ്മന്

തിരുവല്ല നിയോജക മണ്ഡലത്തിൽ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വർഗീസ് മാമ്മന് വിജയം. 53224 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വർഗീസ് മാമ്മൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി. തോമസ് 42023 വോട്ടുകളും ബിജെപി സ്ഥാനാർഥി 43078 വോട്ടുകളും നേടി.

റാന്നിയിൽ പഴംകുളം മധുവിന് ജയം

റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി.

ചെങ്ങന്നൂർ ചുവന്നു തന്നെ, സജി ചെറിയാന് ജയം

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് വിജയം. 57859 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സജി ചെറിയാൻ വിജയിച്ചത്. പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാർത്ഥി എബി കുര്യാക്കോസ് 47567 വോട്ടുകളും ബിജെപി സ്ഥാനാർഥി എം.വി. ഗോപകുമാർ 30942 വോട്ടുകളും നേടി.

അടൂരിൽ യുഡിഫിന്റെ സി വി ശാന്തകുമാർ വിജയിച്ചു

അടൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സി വി ശാന്തകുമാറിന് വിജയം. 10332 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സിവി ശാന്തകുമാറിന് 66153 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണന് 55821 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപൻ 26337 വോട്ടുകളും നേടി. അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...