Election 2026 Results

കോട്ടയത്തും ഇടുക്കിയിലും ശക്തമായ വരവറിയിച്ച് യുഡിഎഫ്, മഷി ഇട്ടു നോക്കാൻ പോലും എൽഡിഎഫിന് സീറ്റില്ല

വൈക്കത്ത് കെ ബിനിമോൻ

വൈക്കം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. ബിനിമോന് ജയം. 1360 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. ബിനിമോൻ വിജയിച്ചത്. 52944 വോട്ടുകള്‍ ബിനിമോൻ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ പി. പ്രദീപ് 51584 വോട്ടുകളും എൻഡിഎയിലെ കെ. അജിത്ത് 20297 വോട്ടുകളും നേടി.

കേരള കോൺഗ്രസ് എം-ജോസഫ് വിഭാഗങ്ങളുടെ പോര്, ഒടുവിൽ യുഡിഎഫിന്റെ മോൻസ് ജോസഫ്

കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി മോൻസ് ജോസഫിന് വിജയം. കേരള കോൺഗ്രസ് എം- കേരളാ കോൺഗ്രസ് ജോസഫ് വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം കണ്ട മണ്ഡലത്തിൽ 31300 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്.

കേരള കോൺഗ്രസ് എം-ജോസഫ് വിഭാഗങ്ങളുടെ പോര്, ഒടുവിൽ യുഡിഎഫിന്റെ മോൻസ് ജോസഫ്

കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി മോൻസ് ജോസഫിന് വിജയം. കേരള കോൺഗ്രസ് എം- കേരളാ കോൺഗ്രസ് ജോസഫ് വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം കണ്ട മണ്ഡലത്തിൽ 31300 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്.

പാലാ പതിവ് തെറ്റിച്ചില്ല, മാണി സി കാപ്പൻ വിജയിച്ചു

പാലാ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് വിജയം. 2991 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 50799 വോട്ടുകള്‍ മാണി സി കാപ്പൻ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ ജോസ് കെ മാണി 47808 വോട്ടുകളും എൻഡിഎയിലെ ഷോണ്‍ ജോര്‍ജ്ജ് 35304 വോട്ടുകളും നേടി.

തൊടുപുഴയുടെ സ്വന്തം അപു ജോൺ ജോസഫിന് വിജയം

തൊടുപുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോൺ ജോസഫിന് വിജയം. 44291 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. അപു ജോൺ ജോസഫ് 84796 വോട്ടുകളും പ്രധാന എതിരാളി എൽഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴിക്കാടൻ 40505 വോട്ടുകളും വോട്ടുകളും നേടി.

കോട്ടയത്ത് വീണ്ടും തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം. പോരാട്ടത്തില്‍ 35986 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത്.

പൂഞ്ഞാർ തൂക്കി എം ജെ സെബാസ്റ്റ്യൻ

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യന് വിജയം. 56599 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി 49971 വോട്ടുകളും ബിജെപി സ്ഥാനാർഥി പി.സി. ജോർജ് 35573 വോട്ടുകളും നേടി.

ഉടുമ്പൻചോലയിൽ സേനാപതി വേണുവിന് വിജയം

ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന് വിജയം. 20021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണു വിജയിച്ചത്. സേനാപതി വേണു 64916 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജയചന്ദ്രന്‍ 44895 വോട്ടുകളാണ് നേടിയത്.

ചങ്ങനാശ്ശേരിയിൽ വിനു ജോബിന് വിജയം

ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വിനു ജോബിന് വിജയം. 55991 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി വിനു ജോബ് വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി ജോബ് മൈക്കിൾ 47623 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ബി. രാധാകൃഷ്ണ മേനോൻ 14803 വോട്ടുകളും നേടി.

ഏറ്റുമാനൂർ നാട്ടകം സുരേഷിന്

ഏറ്റുമാനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷിന് വിജയം 19752 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് വിജയിച്ചത്. നാട്ടകം സുരേഷ് 64077 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി വിഎൻ വാസവൻ 44325 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ആതിര ഡി നായർ 12975 വോട്ടുകളും നേടി.

കാഞ്ഞിരപ്പള്ളി റോണി കെ. ബേബിയ്ക്ക്

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയ്ക്ക് വിജയം. 56345 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബി വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി എൻ. ജയരാജ് 50683 വോട്ടുകളും ബിജെപി സ്ഥാനാർഥി ജോർജ് കുര്യൻ 26760 വോട്ടുകളും നേടി.

ദേവികുളത്ത് എഫ് രാജയ്ക്ക് ജയം

ദേവികുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എഫ്. രാജയ്ക്ക് ജയം. 5233 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 50590 വോട്ടുകള്‍ എഫ്. രാജ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽ.ഡി.എഫിലെ എ. രാജ 45357 വോട്ടുകളും എൻഡിഎയിലെ എസ്. രാജേന്ദ്രൻ 15032 വോട്ടുകളും നേടി. 

പീരുമേട്ടിൽ സിറിയക് തോമസിന് വിജയം

പീരുമേട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന് വിജയം. 27634 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിറിയക് തോമസ് വിജയിച്ചത്. 69672 വോട്ടുകൾ സിറിയക് തോമസ് നേടിയപ്പോൾ പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാര്‍ഥി കെ. സലിം കുമാർ 42038 വോട്ടുകളും നേടി.

ഇടുക്കിയിൽ റോയ് കെ പൗലോസിന് ജയം

ഇടുക്കി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസിന് വിജയം. 23822 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസ് വിജയിച്ചത്. ജയിച്ച യുഡിഎഫ് സ്ഥാനാർഥി 70562 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി റോഷി അ​ഗസ്റ്റിൻ 46740 വോട്ടുകളും നേടി. വാശിയേറിയ അഭിമാന പോരാട്ടം കൂടിയാണ് ഇത്തവണ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നടന്നത്. എന്നാല്‍, ദയനീയമായ പരാജയമായിരുന്നു ഇത്തവണ റോഷി അഗസ്റ്റിനെ കാത്തിരുന്നത്.

സഹതാപ വോട്ടല്ല, ചാണ്ടി ഉമ്മൻ തരംഗമാണ് പുതുപ്പള്ളിയിൽ

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. 52907 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. ചാണ്ടി ഉമ്മൻ 84031 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെഎം രാധാകൃഷ്ണൻ 31124 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളും നേടി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...