Kerala

ഗൺമാൻമാർ‌ കെഎസ്‌യു നേതാക്കളെ മർദ്ദിച്ച സംഭവം: അന്വേഷണം നടത്താൻ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ​ഗൺമാൻമാർ‌ കെഎസ്‌യു നേതാക്കളെ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്. ടി പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘത്തെയാണ് രൂപീകരിച്ചത്. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചം​ഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

എത്രയും വേഗം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് ഡിജിപിയുടെ നിർ‌ദ്ദേശം. 2023ൽ നടന്ന നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച ആലപ്പുഴയിലെ നിയുക്ത എംഎൽഎയായ എ ഡി തോമസ് അടക്കമുള്ള പ്രതിഷേധക്കാരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചത് വിവാദമായിരുന്നു. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനിൽ വെച്ചായിരുന്നു ഇവർ‌ക്ക് മ‍ർ‌ദ്ദനമേറ്റത്.

സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞ് വെച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നായിരുന്നു ​ഗൺമാന്മാർ മർദ്ദിച്ചത്. സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് നടപടികൾ വൈകിയതിനെത്തുടർന്ന് മർദ്ദനമേറ്റവർ‌ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരം ഗൺമാൻമാർക്കെതിരെ കേസെടുക്കുകയുമായിരുന്നു.

എന്നാൽ സംഭവത്തിൽ അനിൽ കുമാറും സന്ദീപും കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. കേസിൻ്റെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...