Local

ക്യാമ്പസ് സ്മരണകളുമായി മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം പൂർവ വിദ്യാർത്ഥികളുടെ സംഗമം

തിരുവനന്തപുരം: ഗവ മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗത്തിന്‍റെ ആദ്യത്തെ പൂർവ വിദ്യാർത്ഥി സംഗമം “റെമിനിസന്റ് 2026” മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ 204 പൂർവ്വ വിദ്യാർഥികളും അധ്യാപകരും ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളായി.

മുതിർന്ന ഇഎൻടി സർജനും ഡയറക്ടറും പ്രൊഫസറും ആയിരുന്ന ഡോ.ഒ.എസ് രാധാകൃഷ്ണ പിള്ള ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇഎൻടി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ.എസ് സതീഷ് ചടങ്ങിൽ അധ്യക്ഷനായി. ഡോ പോൾ സാമുവൽ സ്വാഗതമാശംസിച്ചു.

ഡോ സൂസൻ ജെയിംസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

ഈ വലിയ കൂട്ടായ്മയ്ക്ക് പ്രധാന പങ്കു വഹിച്ച മുൻ വകുപ്പ് മേധാവി ഡോ എസ് ശശികുമാരൻ നായർ, പ്രശസ്ത ഇഎൻടി സർജൻ ഡോ ജോൺ പണിക്കർ, പ്രമുഖ ലറിങ്കോളജിസ്റ്റ് ഡോ ജയകുമാർ ആർ മേനോൻ, സ്കൾ ബേസ് സർജൻ ഡോ റെജി തോമസ്, ഇ എൻ ടി പ്ലാസ്റ്റിക് സർജൻ ഡോ സപ്ന വി റോഷ്ണി എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഇഎൻടി വിഭാഗത്തിന്‍റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ മുൻകാല അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പൂർവകാല ക്യാമ്പസ് സ്മരണകൾ പങ്കുവെച്ചതോടൊപ്പം മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗത്തിന്‍റെ ഭാവി വികസന പ്രവർത്തനങ്ങൾക്കും ഈ പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വലിയ രീതിയിലുള്ള പിന്തുണ നൽകാൻ തീരുമാനമായി.

1954-ൽ പ്രവർത്തനമാരംഭിച്ച് ,1971-ൽ പി ജി ഡിപ്ലോമ,1978-ൽ ഡിഗ്രി കോഴ്സുകൾ ആരംഭിച്ചു കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ ഇഎൻടി വിഭാഗത്തിന്‍റെ ചരിത്രവും നാളിതു വരെയുള്ള വികാസവും ദൃശ്യാവിഷ്കാരമാക്കിയ പ്രത്യേക ഡോക്യുമെന്‍ററി ഡോ ഡയാന നോബിൾ യോഗത്തിൽ അവതരിപ്പിച്ചു.

ഇഎൻടി വിഭാഗത്തിന്‍റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയ “റെമിനിസ്സന്റ് 2026” കൂട്ടായ്മ വരും വർഷങ്ങളിലും കൂടുതൽ വിപുലമായി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.


more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...