Entertainment

നാൽപതുകളിലെ പ്രണയം 13-ന് തിയേറ്ററുകളിൽ

നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാൽപതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി 13 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക്കൽ ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം.പ്രണയത്തോടൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ,അന്നപൂർണ പ്രദീപ്,അമൃത ജയകുമാർ,കാഞ്ചന ശ്രീറാം,ഐശ്വര്യ മോഹൻ,ശ്രേയ അന്ന ജോസഫ് തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശ്ശനാട് കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, പാർഥിപ്, ഷഹനാസ്, ധന്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മഴ ഫിലിംസിന്റെ ബാനറിൽ രമേശ് എസ് മകയിരം നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയൻദാസ് ആണ് നിർവ്വഹിച്ചിരിക്കുന്നത്.ഗാനങ്ങൾ -രമേശ് എസ് മകയിരം, ആശ വാസുദേവൻ നായർ. സംഗീതം-ഗിരീഷ് നാരായൺ,എഡിറ്റർ- ലിനോയ് വർഗീസ്,ആർട്ട് -ശ്രുതി,പ്രൊഡക്ഷൻ കൺഡ്രോളർ -എൽദോ സെൽവരാജ് ഷാജി എ ജോൺ, അവിനേഷ് ,ജോസ്. ഡിസൈൻ -ആർ ക്കെ,അജിൽ കല്ലുമ്പുറം.വിതരണം-എസ് എഫ് സി ആർട്‌സ്. പി ആർ ഓ -എ.എസ് ദിനേശ്, മനു ശിവൻ.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...