Local

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം: ജോയിന്‍റ് കൗൺസിൽ തിരുവനന്തപുരം സൗത്ത്, നോർത്ത് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ മുഴുവൻ മേഖലാ-യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അതാത് ഓഫീസ് അങ്കണങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

​തുടർന്ന് ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം മ്യൂസിയം പരിസരത്തു നിന്നും മാനവീയം വീഥിയിലേക്ക് പരിസ്ഥിതി യാത്ര നടത്തി. പരിസ്ഥിതി യാത്രയ്ക്ക് ശേഷം മാനവീയം വീഥിയിൽ വെച്ച് 'കാലാവസ്ഥാ വ്യതിയാനം, പ്രകൃതി നൽകുന്ന സൂചനകൾ' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

​കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയസമിതി കൺവീനർ ശ്രീ. ഹരിലാൽ വി. സെമിനാർ ഉദ്ഘാടനം ചെയ്തു. മനുഷ്യൻ പ്രകൃതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തതിൻ്റെ ആഘാതമാണ് ഇന്നത്തെ മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് പ്രധാന കാരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

​ജോയിന്‍റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്‍റ് സ. ആർ. സജീവ് സെമിനാറിൽ അധ്യക്ഷത വഹിച്ചു.

സൗത്ത് ജില്ലാ സെക്രട്ടറി സ. ആർ. കലാധരൻ സ്വാഗതമാശംസിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സ.എസ്.സജീവ് വിഷയാവതരണം നടത്തി. ​സംസ്ഥാന ട്രഷറർ സ. എം. എസ്. സുഗൈദകുമാരി, വൈസ് ചെയർമാൻ സ. പി. ശ്രീകുമാർ സംസ്ഥാന സെക്രട്ടറി വി.കെ മധു എന്നിവർ ചടങ്ങിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. സജീബ് കുമാർ, യു. സിന്ധു, ആർ.സരിത, വി. ശശികല, സോയാ മോൾ, എസ്.അജയകുമാർ, എസ്.ജയരാജ്, സൗത്ത് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷാഫി, നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല എന്നിവരും പരിപാടിക്ക് ആശംസകൾ നേർന്നു. പബ്ലിക് ഓഫീസ് മേഖലാ സെക്രട്ടറി അജിത് നന്ദി രേഖപ്പെടുത്തി.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...