Local

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തിരുവന്തപുരത്തെത്തും. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറുകൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന മുറജപത്തിന്റെ ഭാഗമായ ലക്ഷദീപത്തിനോടനുബന്ധിച്ചാണ് അദ്ദേഹം തലസ്ഥാനനഗരിയിൽ എത്തുന്നത്. ഞായറഴ്ച രാവിലെ 11 മണിക്ക് അദ്ദേഹം ക്ഷേത്രദർശനം നടത്തും. മകരസംക്രാന്തി ദിവസമായ ജനുവരി 14 -നു വൈകിട്ടാണ് ലക്ഷദീപം. പദ്മതീർത്ഥക്കരയും ക്ഷേത്രമതിലകവും നെയ് വിളക്കുകളാലും വൈദ്യുതദീപാലങ്കാരങ്ങളാലും ശോഭിക്കും.


ശീവേലിപ്പുരയിലെ കൽ വിളക്കുകളിൽ നെയ്തിരികളും എണ്ണവിളക്കുകളും കത്തിക്കും. ലക്ഷദീപത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ആണ്. നാലമ്പലത്തിലെ അഴിമാടങ്ങളിലും വിളക്കുകൾ കൺതുറക്കും. രാത്രി 8.30 നു അക്ഷദീപത്തിന്റെ ഭാഗമായി പൊന്നുംശീവേലി നടക്കും . ഇത് കണ്ടു മടങ്ങാൻ പതിനായിരക്കണക്കിന് ഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

more from this author