Crime

വ്യജന്മാർ പെരുകുന്നു, പിഴയടയ്ക്കാൻ മോട്ടോർ വാഹനവകുപ്പിൻ്റെ വ്യാജ സന്ദേശം:വ്യാപാരിക്ക് നഷ്ടം 15ലക്ഷം

തിരുവനന്തപുരം : കേരളത്തിൽ സൈബർ തട്ടിപ്പുകൾ പെരുകുന്നു. കിളിമാനൂരിൽ വ്യാപാരിക്ക് 15,59,383 രൂപ നഷ്ടമായി. വ്യാപാരിയായ മുഹമ്മദ് അനസിൻ്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നഷ്ടമായത്.

ഫെബ്രുവരി ആദ്യവാരം മോട്ടോർ വാഹന വകുപ്പിൻ്റെതെന്ന പേരിൽ വന്ന സന്ദേശത്തിലുണ്ടായിരുന്ന ലിങ്ക് വഴിയാണ് തട്ടിപ്പ് നടന്നത്. വാഹനത്തിനു പെറ്റിയുണ്ടെന്നും ലിങ്ക് വഴി അടയ്ക്കുകയെങ്കിൽ ഫൈൻ ഒഴിവാക്കി തരാം എന്നായിരുന്നു സന്ദേശം. പെറ്റി ഉണ്ടായിരുന്നതിനാൽ അനസ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു.

പിന്നീട് ബിസിനസ് ആവശ്യത്തിനായി ഫെബ്രുവരി 7നു വിദേശത്തേക്കു പോയ അനസിൻ്റെ ഫോൺ നമ്പറുകൾ രണ്ടെണ്ണം സിഗ്നൽ നഷ്ടപ്പെട്ടിരുന്നു. 15നു നാട്ടിൽ തിരികെ എത്തിയ അനസ്, സംശയം തോന്നി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകി. ബയോമെട്രിക് ഉപയോഗിക്കാതെയാണ് പണം തട്ടിയത്. അതിനാൽ സംഭവത്തിൽ പോലീസിന് ദുരൂഹതയുണ്ട്.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...