Crime

എപ്‌സ്റ്റീന്‍ ഫയലിൽ രേഖകൾ ഒഴിവാക്കി : ഒഴിവാക്കിയത് ട്രംപ് ബലാല്‍സംഗം ചെയ്‌തെന്ന മൊഴികൾ

ന്യൂയോര്‍ക്ക് : കുട്ടികാലത്തു അമേരിക്കൻ ട്രംപ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് 2019ൽ യുവതി നൽകിയ പരാതിയിൽ തിരുത്തലുകൾ നടത്തിയതായി ആരോപണം. യുഎസ് അന്വേഷണ ഏജന്‍സി എഫ് ബി ഐ അതിജീവിതയുടെ മൊഴി നാല് തവണ രേഖപ്പെടുത്തിയിരുന്നു . മൊഴിയുടെ സംഗ്രഹവും എഫ് ബി ഐ തയ്യാറാക്കിയിരുന്നു.

എന്നാല്‍, സമ്പൂര്‍ണ്ണമെന്ന് അവകാശപ്പെട്ട് എഫ്ബിഐ പുറത്തുവിട്ട എപ്‌സ്റ്റീന്‍ ഫയലുകളില്‍ ഈ പരാതിയുമായി ബന്ധപ്പെട്ട രേഖകളൊന്നും കാണാനില്ല എന്നാണാരോപണം. മൊഴിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല മെമ്മോകളും ഫയലുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണം വ്യക്തമാക്കുന്നു. എപ്‌സ്റ്റീന്ന്‍ ഫയലുകളിലെ പേജ് നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നും, ഈ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട 50-ലധികം പേജുകള്‍ കാണാനില്ലെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്' വാർത്ത ഏജൻസി കണ്ടെത്തിയിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...