Local

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ

തിരുവനന്തപുരം: തനിയ്‌ക്കെതിരായ മൂന്നാം ബലാത്സംഗകേസിലെ അതിജീവതയുമായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ സന്ദേശങ്ങൾ പുറത്തു വന്നു. ഭീഷണി സന്ദേശങ്ങൾ അയച്ച ടെലിഗ്രാം ചട്ടുകളുടെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുവതിയുടെ കുടുംബത്തെ അപായപ്പെടുത്തുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ആണ് ചാറ്റിലുള്ളത്.

'തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതെ നാണയത്തിൽ തിരിച്ചടി നൽകും. പേടിപ്പിക്കാൻ ലോകത്തുള്ള ഒരു മനുഷ്യനെ കൊണ്ടും പറ്റില്ല . ഞാൻ ചെയ്യുന്നത് ഒന്നും നീ താങ്ങില്ല എന്നും രാഹുൽ അതിജീവതയെ ഭീഷണി പ്പെടുത്തുന്നുണ്ട്. രാഹുലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുംമുമ്പ് യുവതി രാഹുൽ മാങ്കൂട്ടത്തിലുമായി ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്. തനിക്കെതിരെ ബാലത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും യുവതിയുമായി ഉഭയ സമ്മത പ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുൽ കഴിഞ്ഞ ദിവസം നൽകിയ ജാമ്യ ഹർജിയിൽ പറയുന്നത് .



more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...