Sports

ഇന്ത്യക്കെതിരെ 55 റൺസിന് ഓൾഔട്ടായെങ്കിലും ഏഷ്യാകപ്പിലെ മികച്ച ടീം പാകിസ്ഥാനാണെന്ന് അവകാശ വാദവുമായി പരിശീലകൻ വഹാബ് റിയാസ്

ദുബായ്: ഇന്ത്യയ്‌ക്കെതിരായ വനിതാ ഏഷ്യാകപ്പ് മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാൻ വനിതാ ടീമിന്റെ പരിശീലകൻ വഹാബ് റിയാസിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇന്ത്യക്കെതിരെ 55 റൺസിന് ഓൾഔട്ടായെങ്കിലും ഏഷ്യാകപ്പിലെ മികച്ച ടീം പാകിസ്ഥാനാണെന്നാണ് വഹാബ് റിയാസിന്റെ അവകാശവാദം.

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റിയാസ്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 18.1 ഓവറിൽ 55 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

പാകിസ്ഥാൻ ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ പൂർണമായും നിഷ്പ്രഭരാക്കി. ശ്രീ ചാർണി മൂന്ന് വിക്കറ്റും ദീപ്തി ശർമ്മയും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ ഷഫാലി വർമ്മ ഒരു വിക്കറ്റ് നേടി.

ഓപ്പണർമാരായ മുനീബ അലി, ഷവാൽ സുൽഫിഖർ എന്നിവർക്ക് മാത്രമാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത്. എന്നാൽ തോൽവിക്കിടയിലും ടീമിൽ പൂർണ വിശ്വാസമുണ്ടെന്ന് വഹാബ് റിയാസ് പറയുന്നു.

'ഞങ്ങളുടെ ടീമിലെ എല്ലാ താരങ്ങൾക്കും കഴിവുണ്ട്. അവർ സ്വന്തം കഴിവിൽ വിശ്വസിക്കുകയാണ് വേണ്ടത്. അടുത്ത മത്സരം ഹോങ്കോങ്ങിനെതിരെയാണ്. ഇന്ത്യയ്‌ക്കെതിരെ സംഭവിച്ച പിഴവുകൾ പരിശോധിക്കും.

അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. ഏഷ്യാകപ്പിൽ കിരീടം നേടാൻ ഏറ്റവും മികച്ച ടീം പാകിസ്ഥാനാണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. ഇവിടുത്തെ സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാണ്,'

ഇന്ത്യയോടേറ്റ കനത്ത തോൽവിയോടെ വനിതാ ഏഷ്യാകപ്പിന്റെ സെമിഫൈനൽ പാകിസ്ഥാന് കടുത്ത വെല്ലുവിളിയായി. ഇനി നടക്കുന്ന മത്സരത്തിൽ ജയം അനിവാര്യമാണ്. അടുത്ത മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ പാകിസ്ഥാൻ ഏഷ്യാകപ്പിൽ നിന്നും പുറത്താവും.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...