Global

ഹോർമുസ് കടലിടുക്ക് അടച്ചു : കടക്കാൻ ശ്രമിക്കുന്നവരെ ആക്രമിക്കുമെന്ന് ഇറാന്‍റെ ഭീഷണി

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് അടച്ചതായും അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഏതു കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെതാണ് ഭീഷണി. ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക സേനയിലെയും ഹീറോകൾ അവരെ നിലംപരിശാക്കും' എന്നാണ് ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി പറഞ്ഞത്.

നിലവിൽ ഇറാനിൽ നിന്നും എണ്ണ കടത്താനാവാത്ത അവസ്ഥയിലാണ്. ഇത് ആഗോള മാർക്കറ്റിൽ എണ്ണയ്ക്ക് വില കൂടാൻ കാരണമായേക്കാം. എണ്ണ വില 200 ഡോളറിലെത്താൻ സാധ്യതയുണ്ട്.

ഈ മേഖലയിലെ എണ്ണയെ മാത്രം ആശ്രയിച്ച് ശതകോടിക്കണക്കിന് ഡോളറിന്‍റെ കടം അമേരിക്കയ്ക്കുണ്ട്. എന്നാൽ ഒരു തുള്ളി എണ്ണ അവരിലേക്ക് ഇനി എത്തില്ല' എന്നാണ് ജബാരിയുടെ പ്രസ്താവന. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ഹോർമൂസ് കടലിടുക്ക്.

ക്രൂഡ് ഓയിൽ കാരിയറുകളെ വഹിച്ചുള്ള കപ്പലുകളുടെ സഞ്ചാരപഥം കൂടിയാണ്. ഇറാഖ്, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി എണ്ണക്കപ്പലുകൾ ഇത് വഴിയാണ് സഞ്ചരിക്കുക. ഒരു ദിവസം മുന്നൂറ് കപ്പലുകൾ വരെ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്കുകൾ.

ഹോർമൂസ് പാതയടച്ചാൽ ആഗോള തലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുമെന്നാണ് കണക്കുകൂട്ടൽ. മിഡില്‍ ഈസ്റ്റിലെ യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. തിങ്കളാഴ്ച്ച രാവിലെ ക്രൂഡ് വില 7%ത്തിലധികം ഉയര്‍ന്ന് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.

ഹോര്‍മുസ് കടലിടുക്കിന് സമീപം രണ്ടിലധികം കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. കപ്പലുകളോട് ഈ കടലിടുക്കിലൂടെ കടന്നുപോകരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടക്കത്തിൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും നാവിക ഗതാതം തടസ്സപ്പെടുത്തില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു.

എന്നാൽ സംഘർഷം കനത്തത്തോടയാണ് ഇറാൻ കടുത്ത തീരുമാങ്ങളിലേക്ക് എത്തിയത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...