Kerala

പന്നി ശല്യത്തെ നേരിടാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു.

തിരുവനന്തപുരം : പന്നി ശല്യത്തെ നേരിടാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കറ്റ് അച്ഛനും മകനും മരിച്ചു. നഗരൂര്‍ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് പുരയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. അയൽവാസികളായ കൊച്ചുണ്ണി , മകൻ അഖിൽ എന്നിവരാണ് മരിച്ചത്.

രാത്രിയിൽ ഷോക്കേറ്റെന്നാണ് നിഗമനം. നാരായണൻ പോറ്റി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പുരയിടം. മരച്ചീനി കൃഷി ചെയ്തിരുന്ന സ്ഥലത്ത് പന്നി ശല്യത്തെ നേരിടാൻ കെട്ടിയതാണ് വൈദ്യുത വേലി.

സ്ഥലത്ത് കൃഷി ജോലി ചെയ്തിരുന്ന ഗോപാലനാണ് രാവിലെ പത്തു മണിയോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ നഗരൂര്‍ പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.  വേണു ഗോപാലൻ പോറ്റി, ഗോപാലൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

നഗരൂർ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. വേണു ഗോപാലൻ പോറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് വേലിയിലേയ്ക്ക് വൈദ്യംതി എടുത്തത്. സ്ഥലത്ത് കൃഷി ജോലികൾ ചെയ്തിരുന്നത് ഗോപാലനാണ്. വീട്ടിലേക്കുള്ള വൈദ്യുതി കെ എസ് ഇ ബി വിച്ഛേദിച്ചു. 

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...