Sports

അണ്ടർ 19 ലോകകപ്പ് സന്നാഹമത്സരം ; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ബുലവയോ : അണ്ടർ 19 ലോകകപ്പ് മത്സരത്തിനു മുന്നോടിയായിട്ടുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ 35 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിൽ ആണ്. 47 റൺസോടെ അഭിഗ്യാൻ കുണ്ഡുവും 2 റൺസുമായി ഹർവൻഷ് പാംഗാലിയുമാണ് ക്രീസിൽ.


ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മൂനാം ഓവറിൽ തന്നെ തിരിച്ചടി കിട്ടി. കഴിഞ്ഞ മത്സരങ്ങളിലിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച വൈഭവിന്റെ തുടക്കത്തിലെ ഉള്ള മടക്കം ഇന്ത്യൻ ടീമിനെ ഞെട്ടിച്ചു. ലോക കപ്പ് സന്നാഹത്തിലെ കഴിഞ്ഞ മത്സരത്തിൽ 50 പന്തിൽ 96 റൺസ് അടിച്ചു തിളങ്ങിയ താരമാണ് വൈഭവ്. പക്ഷെ ഇംഗ്ളണ്ടിനെതിരായുള്ള മത്സരത്തിൽ ആ മികവ് തെളിയിക്കാനായില്ല. സെബാസ്റ്റ്യൻ മോർഗന്റെ പന്തിൽ തോമസ് റ്യുവിനു ക്യാച്ചു നൽകി വൈഭവ് മടങ്ങുമ്പോൾ ക്യാപ്റ്റൻ ആയുഷ് മാത്രേ 40 പന്തിൽ 49 എന്ന നിലയിൽ ഉണ്ടായിരുന്നു. വൈഭവിനു പിന്നാലെ ആയുഷും മടങ്ങിയതോടെ ഇന്ത്യൻ ടീം 79-4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇംഗ്ലണ്ടിനായി സെബാസ്റ്റ്യൻ മോർഗനും ജെയിംസ് മിന്റോയും 2 വിക്കറ്റ് വീതമെടുത്തു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...