Politics

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ട് ; എൽദോസ് കുന്നപ്പള്ളി എം എൽ എ


എറണാകുളം : തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് അറിയിച്ചു എൽദോസ് കുന്നപ്പള്ളി എം.എൽ എ. സിറ്റിംഗ് സീറ്റ് ആയ പെരുമ്പാവൂരിൽ നിന്ന് തന്നെ മത്സരിക്കണമെന്നും പാർട്ടി എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കുമെന്നും എൽദോസ് കുന്നപ്പള്ളി പറഞ്ഞു. എൽദോസ് കുന്നപ്പള്ളിക്ക് ഇക്കുറി കോൺഗ്രസ് സീറ്റ് നിഷേധിക്കുമെന്ന് ആരോപണങ്ങൾക്കിടെയാണ് പ്രതികരണം.

കഴിഞ്ഞ 10 വർഷമായി പെരുമ്പാവൂരിലെ ജനപ്രതിനിധിയാണ് എൽദോസ് കുന്നപ്പള്ളി. അവിടുത്തെ ജനങ്ങളുമായി തനിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്നും എന്ത് ചെയ്യണമെന്ന് പാർട്ടി ആണ് തീരുമാനിക്കേണ്ടതെന്നും അതിനനുസരിച്ചു പ്രവർത്തിക്കുമെന്നും എം എൽ എ അറിയിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...