Crime

യുവതിയെ പിന്തുടരുകയും ഒപ്പം നഗ്നതപ്രദര്‍ശനം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ യുവതിയെ പിന്തുടരുകയും ഒപ്പം നഗ്നതപ്രദര്‍ശനം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം അരീക്കോട് അമ്പിളിയാനത്ത് വീട്ടില്‍ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ പതിനൊന്നാം തീയ്യതി ചുണ്ടേല്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

യുവതി വൈത്തിരി സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സ്വാലിഹിനെ റിമാന്‍ഡ് ചെയ്തു.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...