Crime

വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയശേഷം ബന്ധത്തിൽ നിന്ന് പിന്മാറി : സി.ഐ.ക്ക് സസ്‌പെൻഷൻ

പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയശേഷം ബന്ധത്തിൽ നിന്ന് പിന്മാറിയെന്ന യുവതിയുടെ പരാതിയിൽ സി.ഐ.ക്ക് സസ്‌പെൻഷൻ. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ സി.ഐ.യായ ടി.കെ. വിനോദ് കൃഷ്ണയെയാണ് ഐ.ജി. സസ്‌പെൻഡ് ചെയ്തത്. ഇദ്ദേഹം മുൻപ് ജോലിചെയ്തിരുന്ന സ്റ്റേഷന്റെ പരിധിയിലുള്ള 28-കാരിയാണ് പരാതി നൽകിയത്.

ബന്ധം സ്ഥാപിച്ചശേഷം, നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ വിനോദ് കൃഷ്ണ യുവതിയെയും ഒപ്പം കൊണ്ടു പോയി. പോലീസ് ക്വാർട്ടേഴ്‌സിൽ ഭാര്യയെന്ന വ്യാജേന ഒപ്പം താമസിപ്പിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടി.

ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. യുവതി ഗർഭിണിയായപ്പോൾ, ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്തു. ഇതിൽനിന്ന് പിന്മാറിയതോടെ, ഉന്നത പോലീസുദ്യോഗസ്ഥർക്ക് യുവതി പരാതി നൽകുകയായിരുന്നു.

തുടർന്ന്, ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഐ.ജി.ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...