Local

കാട്ടാക്കടയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; സംഭവം പ്രസിൽ

കാട്ടാക്കട : നഗരത്തിൽ ഡിജിറ്റൽ പ്രസിൽ എത്തി പെട്രോൾ ഒഴിച്ചു തീകൊളുത്തിയ യുവാവ് മരിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. നെടുമങ്ങാട് കരിപ്പൂർ തൊണ്ടിക്കര വാറുവിള വീട്ടിൽ എസ്.വിനു(40) ആണ് മരിച്ചത്. തടയാൻ ശ്രമിക്കവെ മുഖത്തും കൈക്കും മുഖത്തിനും പരിക്കേറ്റ പ്രസ് ജീവനക്കാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടനില തരണം ചെയ്തു. താനുമായി അടുപ്പത്തിലായിരുന്ന യുവതി അകലുന്നുവെന്ന തോന്നലിൽ വിനു ആത്മഹത്യാഭീഷണി മുഴക്കിയതു സംബന്ധിച്ച് യുവതി കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഒന്നരമാസം മുമ്പ് പരാതി നൽകിയിരുന്നു. ഇത് സംബഡിച്ചു സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടും വിനു എത്തിയിരുന്നില്ല. 4 വർഷം മുൻപേ വിവാഹ മോചനം നേടിയ ആളാണ് വിനു.


തീ ആളിക്കത്തിയതോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയവരാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തെ തുടർന്ന് പ്രസ് പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ട് .

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...