Business

രാജ്യാന്തര എണ്ണവില 100 ഡോളർ പിന്നിട്ടു : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

മുംബൈ : പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ക്രൂഡോയിൽ വില 100 ഡോളർ പിന്നിട്ടു. രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് സംഭവിച്ചിരികുകയാണ്. നാല് വർഷത്തിനിടെ ആദ്യമായാണ് എണ്ണ വില ഇത്തരത്തിൽ വർദ്ധിക്കുന്നത്.

ഇന്ത്യൻ ഓഹരി വിപണിയിലും വൻ തകർച്ച നേരിട്ടു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയായി. ക്രൂഡോയിൽ വില 100 ഡോളറിൽ തന്നെ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

രാജ്യാന്തര എണ്ണവിലയിലുണ്ടായ വർദ്ധനവിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരിക്കുകയാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഓരോ ദിവസവും 15 മില്യൺ ബാരൽ എണ്ണയാണ് പശ്ചിമേഷ്യയിൽ നിന്നും ഇതുവഴി കടന്നുപോകുന്നത്.

ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചപ്പോൾ എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുയാണ്. അതിനാൽ ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചിട്ടുണ്ട്. ഇതാണ് എണ്ണ വില ഉയരാൻ കാരണം.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...