Health

സർക്കാർ ആശുപത്രികളിലെ ഒപി സമയം കൂട്ടി : ഒപി സമയം കൂട്ടിയതിനെതിരെ കെജിഎംഒഎ രംഗത്ത്

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം നീട്ടി. നേരത്തെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു. ഇപ്പോൾ ഉച്ചയ്ക്കു 2മാണി വരെയാക്കി നീട്ടി.

ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് സൂപ്രണ്ടുമാരുടെ ജോലി സമയം. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാക്കിയും പുനഃക്രമീകരിച്ചിട്ടുണ്ട്.

ഒപി സമയം കൂട്ടിയതിനെതിരെ കെജിഎംഒഎ രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ ജോലി ഭാരം കൂട്ടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് കെജിഎംഒഎ പറഞ്ഞു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്.

ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...