Business

ക്രൂഡോയിൽ വില കുതിക്കുന്നു: അവശ്യ സാധങ്ങളുടെ വിലക്കയറ്റം ഉണ്ടായേക്കാം

കൊച്ചി : പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കുതിക്കുന്നു. അവശ്യ സാധനങ്ങളുടെ വില കയറ്റം ഉണ്ടകാൻ സാധ്യത. രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 110 ഡോളറായി.

എന്നാല്‍ ജി7 രാജ്യങ്ങള്‍ 40 കോടി ബാരല്‍ ക്രൂഡോയില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയതോടെ വില ബാരലിന് 103 ഡോളറിലേക്ക് താഴ്ന്നു. എണ്ണ വിപണിയിലെ പ്രതിസന്ധി നാണയപ്പെരുപ്പ ഭീഷണി രൂക്ഷമാക്കുകയാണ്. ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ഹോങ്കോംഗ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരി സൂചികള്‍ ഇന്നലെ കനത്ത തകര്‍ച്ച നേരിട്ടു .

ഇന്ത്യൻ ഓഹരി വിപണിയിൽ സെന്‍സെക്‌സ് 1,353 പോയിന്റ് ഇടിഞ്ഞ് 77,566.16 ൽ അവസാനിച്ചു. നിഫ്റ്റി 422 പോയിന്റ് തകര്‍ച്ചയോടെ 24,028ല്‍ എത്തി. ഇടത്തരം കമ്പനികളുടെ ഓഹരി വിലയിൽ മൂന്ന് ശതമാനം ഇടിവുണ്ടായി.

ഓയില്‍, ഗ്യാസ്, ധനകാര്യ, വാഹന മേഖലകളിലെ ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. മാരുതി, സുസുക്കി അള്‍ട്രാടെക്ക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ ,അദാനി പോർട്ട്സ്, ഇൻഡിഗോ എന്നിവയൊക്കെ തകർച്ചയുടെ വക്കിലാണ്. പല കമ്പനികളുടെയും വിപണി മൂല്യത്തിൽ ഒൻപത് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...