Sports

ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനോട് ഇന്ത്യൻ താരം അര്‍ഷ്ദീപ് സിംഗ് മോശമായി പെരുമാറി : നടപടിയുമായി ഐസിസി

അഹമ്മദാബാദ് : ഞായറഴ്ച നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചലിനോട് ഇന്ത്യൻ താരം അര്‍ഷ്ദീപ് സിംഗ് മോശമായി പെരുമാറിയതായി കണ്ടെത്തിയതോടെ നടപടിയുമായി ഐസിസി. താരത്തിനെതിരെ പിഴ ചുമത്തും. മാച്ച് ഫീയുടെ 15ശതമാനമാണ് പിഴ.

ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്‍റെ 11ാം ഓവറിലാണ് സംഭവം. അര്‍ഷ്ദീപ് എറിഞ്ഞ പന്ത് ക്രീസിലുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ പ്രതിരോധിച്ചു. പിന്നാലെ പന്തു പിടിച്ചെടുത്ത ഇന്ത്യന്‍ പേസര്‍ റണ്‍ഔട്ട് ലക്ഷ്യമിട്ട് മിച്ചലിനു നേരെ വലിച്ചെറിഞ്ഞു.

താരത്തിന്‍റെ ശരീരത്തിലാണ് പന്ത് കൊണ്ടത്. ഇതോടെ ഡാരില്‍ മിച്ചല്‍ രോഷാകുലനായി അര്‍ഷ്ദീപിന്‍റെ അടുത്തേക്കെത്തി. എന്നാൽ ക്ഷമാപണം പോലും നടത്താതെ അര്‍ഷ്ദീപ് കടന്നു പോകുകയായിരുന്നു.

പിന്നാലെ അമ്പയർ ഇടപെട്ട് അര്‍ഷ്ദീപിനെ താക്കീത് ചെയ്തു വിട്ടു. രോഷാകുലനായ ഡാരില്‍ മിച്ചലിന് സമീപത്തേക്ക് ഇന്ത്യൻ ക്യാപ്റ്റനായ സൂര്യ കുമാർ യാദവ് എത്തുകയും രംഗം ശാന്തമാക്കുകയും ചെയ്തു. ന്യൂസീലൻഡുകാരോട് അഗ്രസീവായി പെരുമാറിയതിനെതിരെ അര്‍ഷ്ദീപിന് സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

എന്നാല്‍ മത്സരത്തിന് ശേഷം ഡാരില്‍ മിച്ചലിന് അടുത്തെത്തിയ അര്‍ഷ്ദീപ് സിംഗ് മാപ്പ് പറഞ്ഞിരുന്നു. മിച്ചൽ അർഷ്ദീപിന്‍റെ ക്ഷമാപണം അംഗീകരിച്ചിരുന്നു. മത്സരത്തിന് ശേഷം ഇരുവരും തോളിൽ കൈയിട്ട് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...