Global

ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു

മസ്കത്ത് : ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. രാജ്യത്തിനായി ദീർഘകാല സേവനം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഒമാന്‍റെ നവോത്ഥാനകാലഘട്ടം മുതൽ ഒമാന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദിന്‍റെ നിര്യാണത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി. ഒമാന്റെ ഭരണ-വികസന യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ്. രാജ്യത്തിന്‍റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ സേവനങ്ങൾ ഒമാൻ ജനത എന്നും ഓർക്കുമെന്ന് ദിവാൻ ഓഫ് കോർട്ട് അറിയിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...