Politics

ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും : യുഡിഎഫ് പിന്തുണച്ചേക്കും

ആലപ്പുഴ : ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. ഇദ്ദേഹത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് വി ഡി സതീശൻ. അതിനായി എഐസിസി അനുമതി നൽകിയതായി അറിയിച്ചു.

ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസും യു.ഡി.എഫും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യം പാർട്ടിക്കുള്ളിലും മുന്നണിയിലും വിശദമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജി. സുധാകരന്‍റെ നീക്കം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ സതീശൻ, സിപിഐഎമ്മിനുള്ളിലെ ആദർശശുദ്ധിയുള്ള കമ്മ്യൂണിസ്റ്റുകൾക്ക് അവിടെ തുടരാനാകാത്ത സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി.

ജി സുധാകരനെതിരെ സിപിഎം എടുത്ത നിലപാടുകൾ അദ്ദേഹത്തോടുള്ള അനീതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. "അഴിമതിയില്ലാത്ത, ജനങ്ങൾക്ക് സ്വീകാര്യനായ നേതാവാണ് ജി. സുധാകരൻ. അമ്പലപ്പുഴയിൽ അദ്ദേഹത്തെ പിന്തുണയ്ക്കണോ എന്ന കാര്യം യു.ഡി.എഫ് ഗൗരവമായി ആലോചിച്ചു വരികയാണ്," അദ്ദേഹം വ്യക്തമാക്കി.

സുധാകരന്‍റെ രാജി അതീവ ഗൗരവമുള്ള വിഷയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...