Politics

പത്തനംതിട്ട കോൺ​ഗ്രസിൽ പൊട്ടിത്തെറി : മുൻ നഗര സഭാ അധ്യഷൻ ബാബു ദിവാകരൻ കോൺ​ഗ്രസിൽ നിന്നും രാജിവെച്ചു

പത്തനംതിട്ട : നിയമ സഭാ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ വാക് പോര്. മുൻ നഗര സഭാ അധ്യഷൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്ന് രാജി വച്ചു. അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതിലെ എതിർപ്പാണ് ബാബു ദിവാകരൻ്റെ രാജിക്ക് പിന്നിൽ.

അടൂരിൽ തന്നെ പരി​ഗണിച്ചില്ലെങ്കിലും ജില്ലയിൽ നിന്നുള്ളവരെ തന്നെ പരി​​ഗണിക്കണമെനന്നായിരുന്നു ബാബു ദിവാകരൻ്റെ ആവശ്യം. നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരി​ഗണിച്ചിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ ന​ഗരസഭയിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ബാബു ദിവാകരൻ. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ദിവാകരൻ. മുൻ എംപി രമ്യാ ഹരിദാസിനെ കോൺ​ഗ്രസ് അടൂരിൽ മത്സരിപ്പിക്കുമെന്ന ചർച്ചകൾക്കിടെയാണ് മണ്ഡലത്തിൽ സ്വാധീനമുള്ള കോൺ​ഗ്രസിൻ്റെ പ്രമുഖനേതാവായ ബാബു ദിവാകരൻ രാജിവെച്ചിരിക്കുന്നത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...