Global

യുഎസ് സേനാ വിമാനം ഇറാനിൽ തകർന്നു വീണു : നാല് സൈനികർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : യുഎസ് സേനാ വിമാനം ഇറാനിൽ തകർന്നു വീണ് നാല് സൈനികർ കൊല്ലപ്പെട്ടു. ഇറാൻ്റെ ആക്രമണത്തിലല്ല വിമാനം തകർന്നു വീണതെന്ന് യുഎസ് വ്യക്തമാക്കി. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന കെ.സി 135 വിമാനമാണ് തകര്‍ന്നു വീണത്.

വിമാനം തകര്‍ത്തതാണെന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധസേനയുടെ വാദം യുഎസ് തള്ളി. ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ അബദ്ധത്തിലുള്ള വെടിവയ്പ്പോ ഉണ്ടായിട്ടില്ലെന്നാണ് സ്ഥിരീകരണം. രണ്ടുവിമാനങ്ങളുണ്ടായിരുന്നുവെന്നും ഇന്ധനം നിറയ്ക്കുന്നതിനിടെ ഒരെണ്ണം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. വിമാനം തകരാനുള്ള കാരണം അന്വേഷിക്കുകയാണ് സെൻട്രൽ കമാൻഡ്. ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

സാധാരണയായി  കെ.സി 135 ടാങ്കര്‍ വിമാനങ്ങളില്‍ പൈലറ്റും സഹ പൈലറ്റും ഇന്ധനം നിറയ്ക്കാന്‍ ചുമതലുള്ള ബൂം ഓപ്പറേറ്റുമാണ് ഉണ്ടാവുക. ഇറാന്‍ പിന്തുണയുള്ള ഇറാഖി സായുധ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് അപകടം. വിമാനത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഇറാൻ സൈന്യത്തിൻ്റെ അവകാശ വാദം.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...