Local

ഇന്ന് ശബരിമല മകരവിളക്ക് ; ദർശന പുണ്യം നേടി ഭക്ത ലക്ഷങ്ങൾ

പത്തനംതിട്ട : പൊന്നാമ്പല മേട്ടിൽ ഇന്ന് മകരവിളക്ക് . മകര വിലക്ക് കണ്ടു ഭക്തി സായൂജ്യമടയാൻ ലക്ഷകണക്കിന് ഭക്ത ജനങ്ങൾ ആണ് ഇന്ന് ശബരിമലയിലേക്ക് എത്തുന്നത്. ഉച്ചകഴിഞ്ഞ് 3.08ന് ആണ് മകരസംക്രമപൂജ. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25നു സന്നിധാനത്തെത്തും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും . തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ മകരനക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതിയും തെളിയും .


സന്നിധാനത്തു തൊഴുതു മടങ്ങുന്നവർ മകരജ്യോതി ദർശനത്തിനായി പമ്പയിൽ തുടരുകയാണ്. തിരക്കൊഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ നടത്തുന്നുണ്ട്. ദർശനത്തിനെത്തിയ തീർഥാടകരുടെ ക്യൂ ശരംകുത്തിവരെ നീണ്ടു. പൂങ്കാവനം നിറയെ ഭക്തരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. മകരവിളക്കിനു ശബരിമല സന്നിധാനത്തെ ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെജയകുമാർ അറിയിച്ചു. ചൊവ്വാഴ്ച സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തരെത്തിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാൻ പൊലീസ് സജ്ജമാണ്. ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്‌ളൈ ഓവറുകളിൽനിന്നും മകരജ്യോതി ദർശിക്കുന്നതിനു കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...