Local

ശ്രീപത്മനാഭ സ്വാമിയ്ക്ക് മുന്നിൽ ലക്ഷദീപം ഇന്ന്; അൻപത്തി ആറുദിവസം തുടർന്ന മുറജപത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം :ആറു വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചവിരുന്നിന് ഇന്ന് അനന്തപുരി സാക്ഷ്യം വഹിക്കും. അനന്തശായിയായ ശ്രീ പത്മനാഭ സ്വാമിയുടെ സന്നിധിയിൽ ഇന്ന് ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. കഴിഞ്ഞ നവംബർ 20 ന് ആരംഭിച്ച മുറ ജപത്തിന് സമാപനം കുറിച്ചാണ് ലക്ഷം ദീപങ്ങൾ തെളിക്കുക. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇന്ന് വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കും. പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണ് ദീപങ്ങൾ തെളിയുന്നത്.


ഇടിഞ്ഞിലുകളിലും എണ്ണത്തിരി വിളക്കുകളിലും ദീപം തെളിച്ച ശേഷം വൈദ്യുതദീപങ്ങളും മിഴി തുറക്കുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രഭാപൂരിതമാകും. രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. സ്വർണ നിർമിതമായ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിക്കും. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിക്കും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...