Politics

തിരെഞ്ഞെടുപ്പ് ഏതു ദിവസം പ്രഖ്യാപിച്ചാലും ഞങ്ങൾ സജ്ജർ : എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

ആലപ്പുഴ : തിരെഞ്ഞെടുപ്പ് ഏതു ദിവസം പ്രഖ്യാപിച്ചാലും തങ്ങൾ സജ്ജരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ ദിവസങ്ങൾക്ക് അകം സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ കാഴ്ചപ്പാടോടെ യുഡിഎഫ് മുന്നോട്ടുപോകുകയാണ്. ഇപ്പോഴത്തെ അവസ്ഥതയിൽ യുഡിഎഫിന് അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി ഉണ്ടാകും. നാളെ എന്താണ് സംഭവിക്കാൻ പോകുന്നേയെന്ന് പറയാൻ എനിക്ക് ജോത്സ്യം വശമില്ലയെന്നും അദ്ദേഹം പ്രതികരിച്ചു. 

കേരള ജനതയ്ക്ക് മൂന്നാം തവണ കൂടി പിണറായി സർക്കാരിനെ കുറിച്ച് ആലോചിക്കാൻ കഴിയുകയില്ലയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റിന് പോലും അത് ആലോചിക്കാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...