Global

അഫ്ഗാനിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ : 400 പേർ കൊല്ലപ്പെട്ടു അപലപിച്ചു ഇന്ത്യ

ന്യൂഡൽഹി : അഫ്ഗാനിൽ 400പേർ കൊല്ലപ്പെട്ട പാകിസ്ഥാന്‍റെ വ്യോമാക്രമണത്തിനെതിരെ അപലപിച്ചു ഇന്ത്യ. പാക്കിസ്ഥാൻ നടത്തിയത് അങ്ങേയറ്റം പ്രാകൃതവും ഭീരുത്വപരമാണെന്ന് ഇന്ത്യ പ്രതികരിച്ചു. റംസാൻ മാസത്തിൽ നടന്ന ഈ ആക്രമണം മേഖലയിലെ സമാധനത്തിന് ഭീഷണിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ 400 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. തങ്ങൾ അഫ്ഗാനിലെ ഭീകരവാദ കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നാണ്‌ പാകിസ്ഥാന്‍റെ വിശദീകരണം. കഴിഞ്ഞ ഫെബ്രുവരി 27 മുതലാണ് അഫ്ഗാനുമായി പാക്കിസ്ഥാൻ തുറന്ന യുദ്ധം ആരംഭിച്ചത്.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാധാന ചർച്ചകൾക്കായി ശ്രമിക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്നത്. ദുരന്തത്തിൽപെട്ട അഫ്ഗാൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. 'മാർച്ച് 16-ന്‌ രാത്രിയിൽ കാബൂളിലെ ഒമിദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ഹോസ്പിറ്റലിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യ അപലപിക്കുന്നു.

സൈനിക ലക്ഷ്യമെന്ന് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത ഒരു സ്ഥാപനത്തിൽ വൻതോതിൽ സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീരുത്വപരവും മനസാക്ഷിയില്ലാത്തതുമായ അക്രമമാണിത്. ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാനാണ് പാകിസ്ഥാൻ ഇപ്പോൾ ശ്രമിക്കുന്നത്.' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിൽ നടന്ന രാത്രി നടന്ന വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ താലിബാൻ സർക്കാർ അറിയിച്ചു. എന്നാൽ അഫ്ഗാനിലെ ഭീകര കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത് എന്ന് അവകാശപ്പെടുന്നു. കാബൂളിലെ പാകിസ്ഥാന്‍റെ വ്യോമാക്രമണം, പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹങ്ങൾക്കിടയിൽ സമാധാനത്തിന്‍റെയും കരുണയുടെയും കാലമായ വിശുദ്ധ റമദാൻ മാസത്തിൽ ഈ ആക്രമണം നടന്നത് ഇതിനെ കൂടുതൽ അപലപനീയമാക്കുന്നു. ആശുപത്രിയെയും അവിടുത്തെ രോഗികളെയും ബോധപൂർവം ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാൻ ഒരു വിശ്വാസത്തിനോ നിയമത്തിനോ ധാർമ്മികതയ്‌ക്കോ കഴിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഇന്ത്യ ആഴത്തിലുള്ള അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

യുദ്ധം വ്യാപിപ്പിക്കുന്നത് ഒഴിവാക്കാനും ചർച്ചയിലേക്ക് മടങ്ങാനും ചൈന ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. 2,600 കിലോമീറ്റർ (1,600 മൈൽ) അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും മോശമായ സംഘർഷമാണ് കഴിഞ്ഞ മാസം ആരംഭിച്ചത്. ചൈന ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സംഘർഷം കുറഞ്ഞിരുന്നു.

എന്നാൽ ഈദുൽ ഫിതർ അനുബന്ധിച്ചു വീണ്ടും ആക്രമണം രൂക്ഷമാകുകയാണ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...