Politics

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മുസ്‌ലിം ലീഗ് : രണ്ട് വനിതകൾ ഉൾപ്പടെ 25 സ്ഥാനാർത്ഥികൾ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മുസ്‌ലിം ലീഗ്. ഇത്തവണ രണ്ട് വനിതകൾ ഉൾപ്പെടെ 25 പേരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ലിസ്റ്റിൽ എം കെ മുനീർ മത്സരിക്കുന്നില്ല.

മലപ്പുറത്ത് - പി കെ. കുഞ്ഞാലിക്കുട്ടി മല്‍സരിക്കും. വേങ്ങരയില്‍ കെ.എം ഷാജിയും മല്‍സരിക്കും. മങ്കടയില്‍ മഞ്ഞളാകുളി അലിയാകും സ്ഥാനാര്‍ഥി. പേരാമ്പ്ര - ഫാത്തിമ തെഹലിയ, കൂത്തുപറമ്പ്- ജയന്തി രാജൻ, കോഴിക്കോട് സൗത്തില്‍ മുനീറിന് പകരം  ഫൈസല്‍ ബാബു, താനൂർ - പി കെ നവാസ്, മണ്ണാർക്കാട്- എൻ.ഷംസുദ്ദീൻ, കളമശ്ശേരി- വി. ഇ. അബ്ദുൽ ഗഫൂർ, എന്നിവര്‍ സ്ഥാനാര്‍ഥികളാകും.

ചേലക്കര, പുനലൂര്‍ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീടായിരിക്കും.


ലീഗ് സ്ഥാനാര്‍ഥി പട്ടിക

മഞ്ചേശ്വരം – എ.കെ.എം. അഷ്റഫ്, 

കാസര്‍കോട് – കല്ലട്ര മാഹിന്‍ ഹാജി

അഴീക്കോട്– കരീം ചേലേരി

കൂത്തുപറമ്പ്– ജയന്തി രാജന്‍

കുറ്റ്യാടി – പാറയ്ക്കല്‍ അബ്ദുല്ല

പേരാമ്പ്ര – ഫാത്തിമ തെഹ്‌ലിയ,

പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം

കൊടുവള്ളി– പി.കെ. ഫിറോസ്

കുന്നമംഗലം  – റസാഖ് മാസ്റ്റര്‍

കോഴിക്കോട് -സൗത്ത് – ഫൈസല്‍ ബാബു

ഏറനാട് – പി.കെ.ബഷീര്‍

കൊണ്ടോട്ടി – ടി.പി. അഷ്റഫ് അലി

വള്ളികുന്ന് – ടി.വി. ഇബ്രാഹിം

മലപ്പുറം – പി.കെ. കുഞ്ഞാലിക്കുട്ടി

മഞ്ചേരി– എം.റഹ്മത്തുല്ല

തിരൂരങ്ങാടി – പി.എം.എ.സമീര്‍

കോട്ടയ്ക്കല്‍ – ആബിദ് ഉസൈന്‍ തങ്ങള്‍

വേങ്ങര – കെ.എം.ഷാജി 

തിരൂര്‍ – കുറുക്കോളി മൊയ്തീന്‍

താനൂര്‍ – പി.കെ. നവാസ്

മങ്കട – മഞ്ഞളാംകുഴി അലി 

മണ്ണാര്‍ക്കാട്– എന്‍.ഷംസുദ്ദീന്‍

തിരുവമ്പാടി– കാസിം കൂടരഞ്ഞി

ഗുരുവായൂര്‍ –സി.എച്ച്.റഷീദ്

കളമശേരി – വി.ഇ. അബ്ദുല്‍ ഗഫൂര്‍ 

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...