Politics

കോൺഗ്രസിനെ വെല്ലുവിളിക്കാനില്ല, പാർട്ടി സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കും: കെ സുധാകരൻ

ന്യൂഡൽഹി : കോൺഗ്രസിനെ വെല്ലുവിളിക്കാനില്ലെന്നും പാർട്ടിയ്ക്ക് വിധേയനായി തുടരുമെന്ന് കെ സുധാകരൻ അറിയിച്ചു. പാര്‍ട്ടി എത്രയോ വലുതാണ്. സ്വതന്ത്രനായി മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഒരാള്‍ക്കു മാത്രമായി മാറ്റേണ്ടതില്ല. അങ്ങനെ ചെയ്താല്‍ അതൊരു കീഴ്‍വഴക്കമാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു.

കെ. സുധാകരന്‍റെ  പിടിവാശിയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് കടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. സുധാകരന്‍റെ ഏതു നീക്കവും നേരിടാൻ തയ്യാറാണ് സംസ്ഥന നേതൃത്വം.

പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കെ. സുധാകരന്‍റെ  സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. 100ല്‍ കൂടുതല്‍ സീറ്റില്ലെങ്കില്‍ വനവാസത്തിന് തന്നെയെന്നും വി.ഡി പറവൂരില്‍ ആവര്‍ത്തിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...