Politics

തിരുവനന്തപുരം സെൻട്രലിൽ കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥിയാകാൻ ധാരണയായി

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ച് ബിജെപി. എൽഡിഎഫിൽ നിന്നും പടിയിറങ്ങിയ ആർജെഡിയുടെ സംസ്ഥാന നേതാവും മുൻമന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്. സ്ഥാനാർത്ഥി നിർണയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിൽ സംഘടനാപരമായ പ്രവൃത്തിപരിചയം കണക്കിലെടുത്ത് കരമന ജയനെ തിരഞ്ഞെടുക്കുകയായിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...