Global

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ  യുഎഇ തകർത്തു : ഭീകരരെ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തു

അബുദാബി :  ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് തകർത്തു. ഈ ശൃംഖലയിലെ അംഗങ്ങളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലേക്ക് നുഴഞ്ഞുകയറുന്നതിനായി വ്യാജ വാണിജ്യ സ്ഥാപനങ്ങളുടെ മറവിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. 

രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഇറാൻ, ഹിസ്ബുല്ല എന്നിവയുമായി ബന്ധമുള്ള വിദേശ സംഘടനകളുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ ഇവർ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെയോ സിവിൽ സ്ഥാപനങ്ങളെയോ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ ഇടപെടലുകളും വെച്ചുപൊറുപ്പിക്കില്ലെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്‍റ് ആവർത്തിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...