Politics

വനിതകളെ അവഗണിക്കുന്നു : അതൃപ്തി അറിയിച്ച് എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ക്ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകളെ രക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് എണ്ണം മാത്രമാണ് വനിതകൾക്ക് നൽകിയത്. ലോക്സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവർ പറഞ്ഞു. കഴിവുള്ള സ്ത്രീകൾ പാർട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവിൽ പരിതാപകരമാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.

പരാജയപ്പെടുമെന്ന് ഭയന്നല്ല താൻ ഇത് പറയുന്നതെന്നും അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കാത്തതിലാണ് തൻ്റെ പ്രതിഷേധമെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥിയായി ഷമയെ പരിഗണിക്കുമെന്ന് ചർച്ചകളുണ്ടായിരുന്നു. എന്നാൽ, സ്ഥാനാർഥി പട്ടിക വന്നപ്പോൾ കണ്ണൂരിൽ ടി.ഒ മോഹനനാണ് സ്ഥാനാർത്ഥി.

ഇതിനു പിന്നാലെയാണ് ഷമ മുഹമ്മദിന്‍റെ പ്രതികരണം.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...