Politics

പത്തനംതിട്ട,​ ഇടുക്കി,​ എറണാകുളം,​ മലപ്പുറം ജില്ലകളിൽ യുഡിഎഫ് സമ്പൂർണ വിജയം നേടും : വി ഡി സതീശൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു ജില്ലകളിൽ യുഡിഎഫ് സമ്പൂർണ വിജയം നേടുമെന്ന് അവകാശ വാദവുമായി വി ഡി സതീശൻ. ചാനൽ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. പത്തനംതിട്ട,​ ഇടുക്കി,​ എറണാകുളം,​ മലപ്പുറം ജില്ലകളിൽ യുഡിഎഫ് സമ്പൂർണ വിജയം നേടും.

പത്തനംതിട്ടയിലെയും ഇടുക്കിയിലെയും 5ൽ 5 സീറ്റുകളും വിജയിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോട്ടയത്തെ വിജയ സാധ്യതകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് ഒന്നോ രണ്ടോസീറ്റുകളിൽ മാത്രമാണ് മത്സരം.

കോട്ടയത്ത് ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമാണ് മത്സരം. മലപ്പുറത്തെ 16 സീറ്റുകളും എറണാകുളത്തെ 14 സീറ്റുകളും യുഡിഎഫിന് ലഭിക്കുമെന്ന് ഉറപ്പാണ് അദ്ദേഹം പറഞ്ഞു. സതീശൻ വിജയിക്കുമെന്ന് അവകാശപ്പെടുന്ന ഇടുക്കിയിൽ 2021ലെ തിരഞ്ഞെടുപ്പിൽ അഞ്ചിൽ 4 സീറ്റുകളും എൽഡിഎഫിനാണ് ലഭിച്ചത്.

ദേവികുളം,​ ഉടുമ്പൻചോല,​ ഇടുക്കി,​ പീരുമേട് എന്നീ സീറ്റുകളിൽ എൽഡിഎഫ് ജയിച്ചപ്പോൾ തൊടുപുഴയിൽ പി ജെ ജോസഫിന് മാത്രമാണ് ജയിക്കാനായത്. പത്തനംതിട്ടയിൽ ഒരു മണ്ഡലം പോലും കഴിഞ്ഞ തവണ യുഡിഎഫിന് ലഭിച്ചില്ല. തിരുവല്ല,​ റാന്നി,​ ആറൻമുള,​ കോന്നി,​ അടൂർ മണ്ഡലങ്ങൾ എൽഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ ജയിക്കുകയിരുന്നു.

എറണാകുളത്ത് യുഡിഫിനായിരുന്നു മേൽകൈ. ആകെ മണ്ഡലങ്ങളിൽ 9 എണ്ണത്തിൽ യുഡിഎഫും അഞ്ചെണ്ണത്തിൽ എൽഡിഎഫും ജയിച്ചു. മലപ്പുറത്തും 16ൽ 12 ഇടത്തും യുഡിഎഫ് വിജയിച്ചു.

മലപ്പുറം,​ വേങ്ങര,​ മഞ്ചേരി,​ കൊണ്ടോട്ടി,​ ഏറനാട്,​ പെരിന്തൽമണ്ണ,​ മങ്കട,​ തിരൂരങ്ങാടി,​ വള്ളിക്കുന്ന്,​ തിരൂർ,​ കോട്ടയ്ക്കൽ,​ വണ്ടൂർ എന്നീ മണ്ഡലങ്ങൾ യു,​ഡിഎഫിനും താനൂർ,​ തവനൂർ, പൊന്നാനി,​ നിലമ്പൂർ എന്നിവ എൽഡിഎഫിനും ലഭിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...