Politics

ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു :11 സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് കരമന ജയന്‍ സ്ഥാനാര്‍ത്ഥിയാവും. എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്.

പീരുമേട്- വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര- അജിമോന്‍, അടൂര്‍-പന്തളം പ്രതാപന്‍, ചവറ- കെ ആര്‍ രാജേഷ്, ചടയമംഗലം- ആര്‍ എസ് അരുണ്‍രാജ്, ചിറയിന്‍കീഴ്- ബി എസ് അനൂപ്, അരുവിക്കര- വിവേക് ഗോപന്‍, കോവളം- ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര- രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.


more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...