Entertainment

ചിരി വിരുന്നൊരുക്കി 'മാജിക് മഷ്റൂംസ്' ട്രെയിലർ പുറത്ത്

കട്ടപ്പനയിലെ ഋത്വിക് റോഷനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്‌റൂംസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നു. പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ആദ്യാവസാനം ഒരു ഫൺ ഫാമിലി എന്‍റ‍ർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്.


അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.



more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...