Politics

'ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനി' അനാവശ്യ പരാമർശം, കൂടുതൽ വാദപ്രതിവാദങ്ങൾക്ക് നിൽക്കേണ്ടതില്ല : അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: ഫാത്തിമ തഹ്‌ലിയ ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന ആരോപണത്തിൽ കൂടുതൽ വാദപ്രതിവാദങ്ങൾക്ക് നിൽക്കേണ്ടതില്ലെന്ന നിലപാടുമായി ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ. ഇത് അടഞ്ഞ അധ്യായമാണെന്നാണ് അഹമ്മദ് ദേവർകോവിൽ പറയുന്നത്. തനിക്കെതിരെയുള്ള ആരോപണം അഹമ്മദ് ദേവർകോവിൽ തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചിരുന്നു.

ഇതേ കുറിച്ചുള്ള ചോദ്യത്തോടാണ് അഹമ്മദ് ദേവർകോവിൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. 'ഫാത്തിമ തെഹ്‌ലിയക്ക് മറുപടി പറയാനില്ല. പറയേണ്ട സമയത്ത് എല്ലാം പറഞ്ഞിട്ടുണ്ട്. 

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അടഞ്ഞ അധ്യായമാണ്,' അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഫാത്തിമ തഹ്‌ലിയ വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നോമിനിയാണ് എന്നായിരുന്നു അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നത്. പേരാമ്പ്ര ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള മണ്ഡലമാണെന്നും അതിനാലാണ് അവിടെ ഫാത്തിമയെ മത്സരിപ്പിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജയിച്ച ആളെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനിത ലീഗിന്റെ സ്ഥാനാർത്ഥിയായല്ല ഫാത്തിമ പേരാമ്പ്രയിൽ മത്സരിക്കുന്നതെന്ന് നൂർബീന റഷീദ് അടക്കമുള്ളവർ പരസ്യമായി പ്രതികരിച്ചിട്ടുണ്ട് എന്നും അഹമ്മദ് ദേവർകോവിൽ എടുത്ത് പറഞ്ഞിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...