Politics

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി നൗഷാദ് യൂനുസിന് കോണ്‍ഗ്രസ് പിന്തുണ : നാളെ പത്രിക സമര്‍പ്പിക്കും

പുനലൂർ : കൊല്ലം പുനലൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് പിന്തുണ. ലീഗ് സ്ഥാനാര്‍ത്ഥി നൗഷാദ് യൂനുസ് നാളെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സംവിധാനമാണ് തങ്ങള്‍ക്ക് പ്രധാനപെട്ടതെന്ന് കോണ്‍ഗ്രസ്.

പുനലൂരില്‍ ഒറ്റക്കെട്ടോടെ പ്രവര്‍ത്തിക്കാനും തീരുമാനമായി. മുന്നണി ധാരണകള്‍ പാലിക്കുക എന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കടമയെന്ന് നെല്‍സണ്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. മണ്ഡലം കമ്മിറ്റിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി നൗഷാദ് യൂനുസിനെ പിന്മാറിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നെല്‍സണ്‍ സെബാസ്റ്റ്യന്‍ ഷാള്‍ അണിയിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...