National

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചു : ഇത്തവണ ജെൻ സി വോട്ടർമാർ കൂടുതൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. ഇനി അപേക്ഷിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ ഖേൽക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ 'ജെൻ സി' വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

18 നും 19 നും ഇടയിൽ പ്രായമുള്ള വോട്ടർമാരുടെ എണ്ണത്തിലെ വർധനവ് ജനാധിപത്യ പ്രക്രിയയിൽ സന്തോഷം നൽകുന്നതാണ്. അതേസമയം പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. വെറും രണ്ട് ദിവസം മാത്രം അനുവദിച്ചതിനാൽ നിരവധി പൊലീസുകാർക്ക് അവസരം നഷ്ടമായെന്ന പരാതി പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം വിവരിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...